Sunday, February 22, 2026

യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

കൊച്ചി : അശ്ലീല പദപ്രയോ​ഗം, ​ഗതാ​ഗത തടസം എന്നിവ ചുമത്തി പൊലീസ് കേസെടുത്ത യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. എറണാകുളത്തെ താമസ സ്ഥലത്ത് നിന്നുമാണ് തൊപ്പി എന്ന മുഹമ്മദ് നിഹാദിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്ന സമയത്തും ഇയാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് നടത്തുന്നുണ്ടായിരുന്നു. താക്കോൽ ഉപയോ​ഗിച്ച് മുറി തുറക്കാൻ കഴിയാതിരുന്നതിനാൽ വാതിൽ പൊളിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മലപ്പുറം വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പദങ്ങൾ പൊതു സ്ഥലത്ത് ഉപയോ​ഗിച്ചെന്നും ​ഗതാ​ഗതം തടസപ്പെടുത്തിയെന്നും കാണിച്ച് പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് തൊപ്പിക്കെതിരെ കേസെടുത്തത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!