പാറ്റ്‌ന:വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിഹാറില്‍ ജയിക്കാന്‍ സാധിക്കുകയാണെങ്കില്‍ രാജ്യത്ത് എല്ലായിടത്തും ജയിക്കാനാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.ബിഹാറിലെ സംസ്ഥാന കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.രാഹുല്‍ ഗാന്ധിയുടെയും കെ.സി.വേണുഗോപാലിന്റെയും സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ആഹ്വാനം.എല്ലാവരും രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ തുടങ്ങിവെച്ച പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കാൻ സഹകരിക്കണമെന്നും ഖാര്‍ഗെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പാറ്റ്‌നയിലെത്തിയതാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും,രാഹുല്‍ ഗാന്ധിയും,കെ.സി.വേണുഗോപാലും.
പാറ്റ്‌നയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വീകരിച്ചു.