കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ വിളവ് ഈ വര്‍ഷം 50% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, കാര്‍ഷിക വില 30 മുതല്‍ 60% വരെ വര്‍ധിച്ചാലും വിളയുടെ ഗുണനിലവാരം ബാധിക്കാന്‍ സാധ്യതയുണ്ട്.
ഈ വര്‍ഷം ആപ്പിള്‍ ഉത്പാദനം 1.5 മുതല്‍ 2 കോടിയായി കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 3.36 കോടിയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ആപ്പിള്‍ ഉല്‍പ്പാദനം പ്രതിവര്‍ഷം ഏകദേശം മൂന്ന് കോടിയാണ്.
2010 മുതല്‍, മലയോര സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന നിലവാരം നാലു കോടിയാണ്. 2011, 2012, 2018 വര്‍ഷങ്ങളില്‍ മാത്രമാണ് ഉത്്പ്പാദനം രണ്ടു കോടിയില്‍ താഴെ വന്നത്.
2010-ല്‍ 1,01,485 ഹെക്ടറില്‍ നിന്ന് 2020-ല്‍ 1,14,646 ഹെക്ടറായി വിള വിസ്തൃതി വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം ആപ്പിള്‍ ഉല്‍പാദനം കുറഞ്ഞതായി
സംയുക്ത് കിസാന്‍ മഞ്ച് കണ്‍വീനര്‍ ഹരീഷ് ചൗഹാന്‍ പറഞ്ഞു.
പ്രതിവര്‍ഷം ശരാശരി 5 മുതല്‍ 7 മെട്രിക് ടണ്‍ ആപ്പിളാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോശം കാലാവസ്ഥ ഈ വര്‍ഷത്തെ ആപ്പിളിന്റെ ഗുണനിലവാരത്തേയും ബാധിച്ചേക്കാം എന്നിരുന്നാലും, വിളകളുടെ വില ഉയരാന്‍ സാധ്യതയുണ്ട്.
