Saturday, November 7, 2026

75 മില്ലിമീറ്റർ വരെ മഴ; തെക്കൻ ഒന്റാരിയോയിൽ കനത്ത മഴ പ്രവചിച്ച് കാലാവസ്ഥാ ഏജൻസി

Rainfall up to 75 mm; Weather agency predicts heavy rain for southern Ontario

ടൊറന്റോ : പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഇന്ന് 75 മില്ലിമീറ്റർ വരെ മഴ പെയ്തേക്കുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ടൊറന്റോ ഒഴികെ, ഗ്രേറ്റർ ടൊറന്റോ ഏരിയയുടെ വടക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ തെക്കൻ ഒന്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ കേംബ്രിഡ്ജ്, വാട്ടർലൂ, ലണ്ടൻ ഒന്റാരിയോ, ഓവൻ സൗണ്ട് എന്നീ പ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമായിരിക്കും.

ബാധിത പ്രദേശങ്ങളിൽ ഇന്ന് 50 മില്ലിമീറ്റർ മഴയും ചില പ്രദേശങ്ങളിൽ 75 മില്ലിമീറ്റർ വരെ പെയ്യാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു. രാവിലെ ചില സമയങ്ങളിൽ കനത്ത മഴ പെയ്യും. മഴ വൈകുന്നേരത്തോടെ കുറയും. ചില പ്രദേശങ്ങളിൽ കനത്ത ഇടിമിന്നലിനുള്ള സാധ്യതയും നിലനിൽക്കുന്നതായി കാലാവസ്ഥാ ഏജൻസി പറയുന്നു.

“കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകും. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോൾ വിസിബിലിറ്റി കുറയുകയാണെങ്കിൽ, ലൈറ്റുകൾ ഓണാക്കി സുരക്ഷിതമായ അകലം പാലിക്കണമെന്നും എൻവയോൺമെന്റ് കാനഡ നിർദ്ദേശിച്ചു.

ടൊറന്റോ മേഖലയിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും രാവിലെ മുതൽ ഇടിമിന്നലും ശക്തമായ മഴയും ആരംഭിക്കും. ഏകദേശം ഉച്ചവരെ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ടൊറന്റോയിൽ ഇന്ന് ഉയർന്ന താപനില 23 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈർപ്പം കൊണ്ട് താപനില 29 ന് അടുത്ത് അനുഭവപ്പെടുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!