ക്യുബെക്കിലെ സഗുനേ-ലാക്-സെയ്ന്റ്-ജീൻ മേഖലയിലെ സെന്റ്-ഗെഡിയനിൽ ഇന്നലെ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രൊവിൻഷ്യൽ പോലീസ് (എസ്‌ക്യു) റിപ്പോർട്ട് ചെയ്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3:30 ഓടെ ഡെസ് ഐൽസ് റോഡിന് സമീപമുള്ള ഡി ക്യൂൻ സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. കാറിലുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
അമിതവേഗതയിൽ എത്തിയിൽ കാർ എതിർദിശയിൽ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് എസ്‌ക്യു വക്താവ് ഈവ് ബ്രോച്ചു-ജൗബർട്ട് പറഞ്ഞു.
അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി ഈവ് ബ്രോച്ചു-ജൗബർട്ട് അറിയിച്ചു.