നിലക്കിളിയെ പറത്തിവിട്ട് എക്സിനെ പുതിയ ലോഗോയാക്കാന് ഉടമയും ശതകോടീശ്വരനുമായി ഇലോണ്‍ മസ്ക്. ട്വിറ്റര്‍ റീബ്രാന്‍ഡിങ്ങ് ഇന്ന് രാത്രിയുണ്ടാകുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. ”ഉടന്‍ തന്നെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോടു വിടപറയും, ക്രമേണ എല്ലാ പക്ഷികളോടും.”- മസ്കിന്റെ ഈ ട്വീറ്റ് പുറത്തുവന്നതോടെ ഇതു സംബന്ധിച്ചു ചര്‍ച്ചകളും ആരംഭിച്ചു. ഞായറാഴ്ച രാത്രി മികച്ച ‘എക്സ്’ ലോഗോ ലഭിച്ചാല്‍ ലോകമെമ്പാടും അതു നിലവില്‍ വരുമെന്ന് മറ്റൊരു ട്വീറ്റില്‍ മസ്ക് അറിയിച്ചു.
ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം മസ്ക്ക് നടത്തുന്ന ഏറ്റവും വലിയ പരിഷ്ക്കാരമാണിത്. നീലക്കിളി ലോഗോയും ബ്രാന്‍ഡും പരിഷ്ക്കരിക്കുമെന്ന് ഇലോണ്‍ മസ്ക് അറിയിച്ചിരുന്നു. മൈക്രോബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററില്‍ ഇനി പല മാറ്റങ്ങളും പ്രതീക്ഷിക്കാം. അടുത്ത കാലത്താണ് ട്വിറ്റര്‍ എക്സ് കോര്പറേഷന് എന്ന സ്ഥാപനത്തില്‍ ലയിച്ചത്. ലോഗോ ഒരുപക്ഷേ ഈ പശ്ചാത്തലത്തില്‍ ഉള്ളതാവാനും സാധ്യതയുണ്ട്.
നീല നിറവും, പേരും മാറ്റി എക്സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കും. ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോര്‍പ്പ് എന്ന് മാറ്റിയിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറുമോയെന്ന ചോദ്യത്തിന് മാറുമെന്നും അത് മുമ്പുതന്നെ മാറ്റേണ്ടതായിരുന്നു എന്നുമാണ് അദ്ദേഹം മുമ്പ് മറുപടി നല്കി.
