Thursday, January 1, 2026

‘കുക്കികളെയും മെയ്തികളെയും ഒപ്പമിരുത്തി ചർച്ച നടത്തണം’; ​ ‘ഇന്ത്യ’ൻ സംഘം

'Kukis and Maytis should be discussed together'; The 'Indian' group

ഇംഫാൽ: മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് ‘ഇന്ത്യ’ (I.N.D.I.A) എംപിമാരുടെ സംഘം ഗവർണർ അനുസുയ യുക്കിയോട് ആവശ്യപ്പെട്ടു. ക്യാമ്പിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണം.

നിലവിൽ ക്യാമ്പിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കണ്ടെത്തണം. കുക്കി, മെയ്തി വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചർച്ച നടത്തണമെന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികൾ പറഞ്ഞു.

ഇന്ന് പത്ത് മണിക്ക് 21 അംഗ എംപിമാരുടെ സംഘം രാജ്ഭവനില്‍ എത്തിയാണ് ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. പരമാവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി പ്രതിപക്ഷ എംപിമാർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!