വിക്ടോറിയ : കാട്ടുതീ അനിയന്ത്രിതമായി പടർന്നതോടെ ബ്രിട്ടിഷ് കൊളംബിയയിലെ പെംബർട്ടണിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയതായി സ്ക്വാമിഷ്-ലില്ലൂറ്റ് റീജനൽ ഡിസ്ട്രിക്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. പെംബർട്ടണിന് സമീപം ബ്രിഡ്ജ് റിവർ വാലിയിലെ ഡൗണ്ടൺ ലേക്കിൽ സ്ഥിതിഗതികൾ അതീവഗുരുതരമാണെന്നും ഗൺ ലേക്ക്, ലാജോയി ലേക്ക് എന്നീ പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവുകൾ നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും മറ്റു ഏജൻസികളും ഒഴിപ്പിക്കൽ നടപടികൾക്കായി പ്രവർത്തിക്കുന്നു. തിങ്കളാഴ്ച്ച ആരംഭിച്ച കാട്ടുതീ പ്രദേശത്ത് 875 ഹെക്ടറിൽ പടർന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു.