ബ്രിട്ടിഷ് കൊളംബിയയിലെ തുറമുഖ തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമായി. പുതിയ കരാര്‍ അംഗീകരിക്കുന്നതായി 75 ശതമാനം പേര്‍ വോട്ടുചെയ്തു. ഇതോടെ കഴിഞ്ഞ മാസം 30ല്‍ അധികം പോര്‍ട്ട് ടെര്‍മിനലുകളിലും മറ്റ് സൈറ്റുകളിലുമായി ആഴ്ചകളോളം നീണ്ടു നിന്ന പണിമുടക്കിനാണ് അവസാനമായത്.
പുതിയ കരാരിനെ 74.66 ശതമാനം പേര്‍ അനുകൂലിച്ചതായി
പ്രസിഡന്റ് റോബ് ആഷ്ടണ്‍ ഇന്റര്‍നാഷണല്‍ ലോംഗ്ഷോര്‍ ആന്‍ഡ് വെയര്‍ഹൗസ് യൂണിയന്‍ കാനഡ വെബ്സൈറ്റിലൂടെയാണ് അറിയിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഐഎല്‍ഡബ്ല്യുയുവും ബിസി മാരിടൈം എംപ്ലോയേഴ്സ് അസോസിയേഷനും സംയുക്തമായി ഒരു താല്‍ക്കാലിക കരാര്‍ പ്രഖ്യാപിച്ചത്. കാനഡ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡിന്റെ സഹായത്തോടെയാണ് യൂണിയനും ബിസി മാരിടൈം എംപ്ലോയേഴ്സ് അസോസിയേഷനും കരാറില്‍ എത്തിയത്. തുടര്‍ന്ന് രണ്ട് ദിവസമായാണ് വോട്ടിംഗിന് ശേഷമാണ് ഏകദേശം 7,400 തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കരാറിന് അംഗീകാരം ലഭിക്കുന്നത്.
ഏറ്റവും തിരക്കേറിയ തുറമുഖമായ വാന്‍കൂവര്‍ തുറമുഖം ഉള്‍പ്പെടെ 30 ഓളം തുറമുഖങ്ങളിലെ എല്ലാ ചരക്ക് കൈകാര്യം ചെയ്യലും നിശ്ചലമാക്കിയ പണിമുടക്ക് ജൂലൈ 1 മുതലാണ് ആരംഭിച്ചത്. ഇരുപക്ഷവും തമ്മിലുള്ള കൂട്ടായ കരാര്‍ മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. ഇതിന് മുന്നോടിയായി ILWU-യും BCMEA-യും തമ്മില്‍ ഫെബ്രുവരി മുതല്‍ കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും ധാരയിലെത്താതെ അവസാനിപ്പിക്കുകയായിരുന്നു.