Sunday, August 17, 2025

ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രവിശ്യാ നോമിനേഷൻ നറുക്കെടുപ്പ് ഫലം

Ontario, British Columbia, Alberta, Prince Edward Island Province Nomination Draw Results

ഓട്ടവ : ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകൾ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

PNP ഫലങ്ങൾ: ജൂലൈ 29 മുതൽ ഓഗസ്റ്റ് 3 വരെ

ഒന്റാരിയോ

ഒന്റാരിയോ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (OINP) മൂന്ന് വ്യത്യസ്ത നോമിനേഷൻ സ്ട്രീമുകൾക്ക് കീഴിൽ പ്രൊവിൻഷ്യൽ നറുക്കെടുപ്പുകൾ നടത്തി.

സ്‌കിൽഡ് ട്രേഡ് സ്‌ട്രീമിന് കീഴിലാണ് ഏറ്റവും വലിയ നറുക്കെടുപ്പ് നടന്നത്. ഒന്റാരിയോ 250-516നും ഇടയിൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ ഉള്ള 2,855 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് സ്ട്രീമിന് കീഴിൽ, ഏറ്റവും കുറഞ്ഞ OINP പോയിന്റ് സ്കോർ 48-ഉം അതിനുമുകളിലും ഉള്ള 755 ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. കൂടാതെ, പിഎച്ച്‌ഡി ഗ്രാജ്വേറ്റ് സ്ട്രീമിന് കീഴിൽ 39 പോയിന്റുകൾ കൂടുതലുള്ള 84 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്.

ബ്രിട്ടിഷ് കൊളംബിയ

ബ്രിട്ടിഷ് കൊളംബിയയുടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) ഓഗസ്റ്റ് 1-ന് രണ്ട് പ്രൊവിൻഷ്യൽ നോമിനി നറുക്കെടുപ്പുകൾ നടത്തി.

സ്‌കിൽഡ് വർക്കർ ഇന്റർനാഷണൽ ഗ്രാജുവേറ്റ് (EEBC (എക്‌സ്‌പ്രസ് എൻട്രി അലൈൻഡ്) ഓപ്‌ഷനോട് കൂടി) ബ്രിട്ടിഷ് കൊളംബിയ ആവശ്യപ്പെടുന്ന തൊഴിലുകൾക്കായി ടാർഗെറ്റു ചെയ്‌ത നറുക്കെടുപ്പുകൾ നടത്തി.

ഏറ്റവും കുറഞ്ഞ BCPNP സ്കോർ 88 ഉള്ള 132 ടെക് തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ 60 BCPNP സ്‌കോർ ഉള്ള 39 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ്, 16 ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, കുറഞ്ഞത് 60 സ്കോർ ഉള്ള മറ്റ് ടാർഗെറ്റഡ് പ്രൊഫഷനുകളിലെ ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.

എന്റർപ്രണർ ഇമിഗ്രേഷൻ സ്ട്രീം, റീജിയണൽ പൈലറ്റ് സ്ട്രീം വഴി ഓരോ ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

ആൽബർട്ട

ആൽബർട്ട പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (AAIP) ഓഗസ്റ്റ് 1-ന് രണ്ട് വ്യത്യസ്ത സ്ട്രീമുകൾക്ക് കീഴിൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

കാർഷിക തൊഴിൽ സ്ട്രീമിന് കീഴിൽ, ഏറ്റവും കുറഞ്ഞ CRS സ്കോർ 322 ഉള്ള 32 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. CRS സ്‌കോർ 317 ഉള്ള 11 ഡെഡിക്കേറ്റഡ് ഹെൽത്ത്‌കെയർ പാത്ത്‌വേയിലെ ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ ലഭിച്ചു.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

ഓഗസ്റ്റ് 3-ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) ലേബർ & എക്സ്പ്രസ് എൻട്രി സ്ട്രീമിന് കീഴിൽ നറുക്കെടുപ്പ് നടത്തി. ഹെൽത്ത്‌കെയർ, മാനുഫാക്‌ചറിംഗ്, ഫുഡ് പ്രോസസിംഗ്, കൺസ്ട്രക്ഷൻ, ഹോട്ടൽ, കൃഷി എന്നീ മേഖലകളിലേക്കായി 58 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!