ഓട്ടവ : പ്ലാസ്റ്റിക് ഫ്യുവൽ ട്യൂബിലെ പ്രശ്‌നം മൂലം ഇന്ധന ചോർച്ചാ സാധ്യത പരിഗണിച്ച് തുണ്ട്ര, തുണ്ട്ര ഹൈബ്രിഡ് പിക്കപ്പ് ട്രക്കുകളുടെ 2022, 2023 മോഡലുകൾ തിരിച്ച് വിളിച്ചതായി ടൊയോട്ട അറിയിച്ചു. കാനഡയിൽ 17,299 വാഹനങ്ങളും യുഎസിൽ 168,000 വാഹനങ്ങളും തിരിച്ചു വിളിച്ചവയിൽ ഉൾപ്പെടുന്നു.
വാഹനങ്ങളുടെ ഇന്ധനടാങ്കിൽ നിന്നും പുറത്തേക്ക് വരുന്ന ഒരു പ്ലാസ്റ്റിക് ഇന്ധന ട്യൂബ് ഉണ്ടെന്ന് ടൊയോട്ട പറയുന്നു. ഇത് ബ്രേക്ക് ലൈനിൽ ഉരസുന്നത് ഇന്ധന ചോർച്ചയ്ക്ക് കാരണമാകുന്നു. ഇന്ധന ചോർച്ച തീപിടുത്തത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും, കമ്പനി വ്യക്തമാക്കി.

പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ തയ്യാറാക്കി വരികയാണെന്നും അവ ലഭ്യമാകുന്നതുവരെ ഡീലർമാർ ഇന്ധന ട്യൂബിൽ ഒരു ക്ലാമ്പ് സൗജന്യമായി സ്ഥാപിക്കുമെന്നും ടൊയോട്ട പറയുന്നു. 2023 ഒക്‌ടോബറോടെ ഈ പ്രശ്‌നം ബാധിച്ച വാഹന ഉടമകളെ അറിയിക്കും,” വാഹന നിർമ്മാതാവ് പറഞ്ഞു.
വാഹനത്തിന്റെ തിരിച്ചറിയൽ നമ്പർ നൽകി ഓൺലൈനായി വാഹനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി നിർദ്ദേശിച്ചു.