Wednesday, March 4, 2026

ഡീപ്പെയില്‍ ഇന്‍ഡസ്ട്രിയല്‍ അപകടം; ഒരാള്‍ മരിച്ചു

Dieppe Industrial Accident; One died

ഡീപ്പെയിലുണ്ടായ ഇന്‍ഡസ്ട്രിയല്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5ന് ആയിരുന്നു ന്യൂ ബ്രണ്‍സ്വിക്ക് സ്വദേശി അപകടത്തില്‍ മരിച്ചത്. യുലിസ് ഡ്രൈവിലെ ഡോവര്‍ റോഡിന് സമീപമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടം സംഭവിച്ചത്. പെര്‍ഫെക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അപകടത്തില്‍പ്പെട്ടത്.

പൈപ്പ് ശരിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കോഡിയാക് റീജണല്‍, റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!