ഒന്റാരിയോയിലെ മലാങ്തോണ്‍ ടൗണ്‍ഷിപ്പില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും ഒരു കുഞ്ഞിന് പരിക്കേല്ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കൗണ്ടി റോഡ് 124-ല്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരു ട്രാന്‍സ്‌പോര്‍ട്ട് ട്രക്കും അപകടത്തില്‍ ള്‍പ്പെട്ടതായി പ്രൊവിന്‍ഷ്യല്‍ പോലീസ് പറയുന്നു.
അപകടത്തില്‍ കാറില്‍ സഞ്ചരിച്ചുന്ന 32കാരിയാണ് മരിച്ചത്. അതേ കാറിലുണ്ടായിരുന്ന കുഞ്ഞിനെ പരിക്കുകളോടെ പ്രദേശിക ആശുപത്രിയില്‍
പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
കൂടാതെ പരിക്കേറ്റ മറ്റഅ രണ്ട് പുരുഷന്മാരെയും സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അതെസമയം അപകടം നടന്ന 20ാം സൈഡ് റോഡ് മുതല്‍ 15ാം സൈഡ് റോഡ് വരെ അന്വേഷണത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്.