വെള്ളിയാഴ്ച രാത്രി മിസിസാഗയില്‍ പിക്കപ്പ് ട്രക്ക് കൂട്ടിയിടിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടു. അപടത്തില്‍ ഒരു കാല്‍നടയാത്രക്കാരും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
സെന്‍ട്രല്‍ പാര്‍ക്ക്വേ ഈസ്റ്റിന്റെയും ഹുറോണ്ടാരിയോ സ്ട്രീറ്റിനും സമീപം വൈകുന്നേരം 6:30 നാണ് അപകടമുണ്ടായതെന്ന് പീല്‍ റീജിയണല്‍ പൊലീസ് പറഞ്ഞു. റോഡ് മുറിച്ച് കടക്കുകയായിരുന്ന ഇവരെ ഒരു വൈറ്റ്് ഷവര്‍ലെ കോളറാഡോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രം വിട്ട വാഹനം സമീപത്തെ മരത്തിലേക്ക് ഇടിച്ചുകയറി.
രണ്ട് കാല്‍നടയാത്രക്കാരെയും ഡ്രൈവറെയുമാണ് ഗുരുതരമായ പരിക്കുകളോടെ ആശപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കാല്‍നടയാത്രക്കിരില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെ്ട്ടു. മറ്റൊരു കാല്‍നട യാത്രക്കാരന്റെ നില അതീവഗുരുതമായി തുടരുകയാണ്. അതെസമയം ഡ്രൈവറുടെ നില തൃപ്തികരമാണ്.