ഓസ്‌ട്രേലിയയില്‍ 64 വയസുളള രോഗിയുടെ തലച്ചോറില്‍ നിന്നും പുറത്തെടുത്ത് എട്ട് സെന്റീമീറ്റര്‍ നീളമുളള ജീവനുളള വിര. ബയോപ്‌സി നടത്തുന്നതിനിടെയാണ് വിരയെ കണ്ടെത്തി പുറത്തെടുത്തത്.
2021 ജനുവരിയില്‍ വയറുവേദന, വയറിളക്കം, വരണ്ട ചുമ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് അറുപത്തിനാലുകാരിയെ ആശുപത്രിയില്‍ എത്തിച്ചത്. മൂന്ന് വര്‍ഷമായി ചികിത്സ ലഭിച്ചെങ്കിലും രോഗം ഭേദമായില്ല. തുടര്‍ന്ന് മറവിയും വിഷാദവും അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രേവശിപ്പിക്കുകയായിരുന്നു. തലച്ചോറില്‍ നടത്തിയ സ്‌കാനിംഗില്‍ എന്തൊക്കെയോ മാറ്റം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് തലയില്‍ ഒരു മുഴയും പ്രത്യക്ഷപ്പെട്ടതോടെ ബയോപ്‌സി നടത്തി. അപ്പോഴാണ് വിരയെ കണ്ടെത്തുന്നതും പുറത്തെടുക്കുന്നതും.
ഓഫിഡാസ്‌കറിസ് റോബര്‍ട്ട്‌സി എന്ന ഒരുതരം വിരയാണിത്.
സാധാരയായി പെരുമ്പാമ്പുകളിലാണ് ഇവ കാണപ്പെടാറുളളത്. ലോകത്തിത് ആദ്യമായാണ് ഒരു മനുഷ്യനില്‍ ഈ വിരയെ കണ്ടെത്തുന്നത്. പാമ്പുകളുടെ വിസര്‍ജനത്തിലാണ് ഇവ കാണുന്നത്. പെരുമ്പാമ്പുകളുടെ ആവാസകേന്ദ്രത്തിനടുത്താണ് വയോധിക താമസിക്കുന്നതും. ശരിയായ രീതിയില്‍ വൃത്തിയാക്കാത്ത ആഹാരം കഴിച്ചതോ, ഏതെങ്കിലും വന്യജീവിയുടെ മാംസം ആവശ്യത്തിന് വേവിക്കാതെ കഴിച്ചതോ ആകാം വിര ശരീരത്തിന് അകത്ത് പ്രവേശിക്കാന്‍ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം വിരയെ പുറത്തെടുത്ത ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നു. വയോധികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.