ഹാലിഫാക്സ് : ലേബർ ഡേ വാരാന്ത്യത്തിന് മുന്നോടിയായി മാരിടൈംസിൽ ഗ്യാസിന്റെയും ഡീസലിന്റെയും വില വർധിച്ചു.
നോവസ്കോഷ
നോവസ്കോഷയിൽ, സാധാരണ സെൽഫ് സെർവ് ഗ്യാസോലിൻ വില ലിറ്ററിന് 1.3 സെൻറ് വർദ്ധിച്ചു. ഇതോടെ ഹാലിഫാക്സ് ഏരിയയിലെ പുതിയ വില ലിറ്ററിന് 184.4 സെന്റാണ്. കേപ് ബ്രെട്ടണിലെ സാധാരണ സെൽഫ് സെർവ് ഗ്യാസോലിൻ ലിറ്ററിന് 186.4 സെന്റായും വർധിച്ചു.

അതേസമയം ഡീസൽ വില ഒറ്റരാത്രികൊണ്ട് 2.1 സെൻറ് കൂടി, പുതിയ വില ലിറ്ററിന് 201.0 സെൻറ് ആയി. കേപ് ബ്രെട്ടണിൽ ഡീസലിന്റെ ഏറ്റവും കുറഞ്ഞ വില ഇപ്പോൾ ലിറ്ററിന് 202.9 സെന്റാണ്.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സെൽഫ് സെർവ് ഗ്യാസോലിൻ വില 1.7 സെൻറ് വർധിച്ച് ലീറ്ററിന് 186.2 സെന്റായി ഉയർന്നു. കൂടാതെ ഡീസൽ വില 1.1 സെൻറ് വർദ്ധിച്ച് പുതിയ വില ലിറ്ററിന് 204.0 സെൻറ് ആയി.

ന്യൂബ്രൺസ് വിക്
ന്യൂബ്രൺസ് വിക്കിലെ സെൽഫ് സെർവ് ഗ്യാസോലിൻ വില ഒറ്റരാത്രികൊണ്ട് 1.1 സെൻറ് വർധിച്ച് ലിറ്ററിന് 187.4 സെൻറ് ആയി.
ഡീസൽ വിലയിലും വർധന ഉണ്ടായി. ഡീസൽ വില 2.7 സെന്റ് വർധിച്ച് ഇപ്പോൾ ലിറ്ററിന് 205.9 സെന്റായി ഉയർന്നു.
