കുട്ടികളും അവരുടെ രഹസകരമായ ഉത്തരങ്ങള്‍ പലപ്പോഴും സോഷ്യമീഡകളില്‍ വൈറലാകാറുണ്ട്. അവരുടെ കളങ്കമില്ലാത്ത മനസില്‍ നിന്ന് വരുന്ന ചില സത്യസന്ധതകള്‍ നമ്മളെയേറെ ചിരിപ്പിക്കാറുമുണ്ട്. മെസിയെക്കുറിച്ച് ചോദിച്ചതിന്, ഞാന്‍ ഉത്തരമെഴുതൂല. ഞാന്‍ ബ്രസീല്‍ ഫാനാണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം എന്നഴുതിയ കട്ട ബ്രസീല്‍ ഫാനായ മലപ്പുറത്തെ പുതുപ്പള്ളി ശാസ്താ എ.എല്‍.പി.എസിലെ നാലാം ക്ലാസുകാരിയായ റിസയെ നമ്മളാരും മറന്നിട്ടുണ്ടാവില്ല. ആ ചോദ്യപ്പേറും റിസയുടെ കളങ്കമില്ലാത്ത ഉത്തരവും നമ്മളെയേറേ ചിരിപ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞതെയുളളു. ഇപ്പോഴിതാ മറ്റൊരു ഉത്തരപ്പേറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയില്‍ വൈറലാകുന്നത്.
ചോദ്യപേപ്പര്‍ നോക്കിയ സാറ് തന്നെയാണ് ഈ ഉത്തരപ്പേറും അതിലെ നര്‍മ്മം തുളുമ്പുന്ന ഉത്തരവും സോഷ്യല്‍ മീഡയില്‍ പങ്കുവെച്ചിരിക്കുന്നത്. 26ാമത്തെ ചോദ്യത്തിന് ഒരു വരി ഉത്തരമെഴുതിയിട്ട് അതിന്റെ ബാക്കി വേണമെങ്കില്‍ സാറിന് എന്റെ പതിമൂന്നാമത്തെ ഉത്തരത്തില്‍ നിന്നും വായിക്കാമെന്ന മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അല്ലെങ്കിലെ പരീക്ഷ എഴുതാന്‍ മടിയാണ്. അപ്പോപ്പിന്നെ ഓരേ ഉത്തരം എന്തിനാണ് ഒന്നില്‍ കൂടുതല്‍ തവണ എഴുതുന്നതെന്ന് ആ മിടുക്കന് തോന്നിയിട്ടുണ്ടാകാം.

എന്നാല്‍ അതുപോലെ തന്നെ സാറിന്റെ മറുപടിയും വൈറലാണ്. 26മാത്തെ ചോദ്യത്തിന്റെ ഉത്തരത്തിന്റെ ബാക്കി 13മാത്തെ ഉത്തരത്തിലുണ്ടെന്ന മറുപടിക്ക് സന്തോഷം എന്നും, ഉത്തരത്തിനുളള രണ്ട് മാര്‍ക്ക് അപ്പുറത്ത് ഇട്ടിട്ടുമുണ്ടെന്ന സാറിന്റെ രഹസകരമായ മറുപടിയും സോഷ്യല്‍ മീഡയയില്‍ വൈറലായി.
12ബിയിലെ എന്റെ കുട്ടി പൊളിയാണ്, പേപ്പര്‍ നോട്ടം മാസാണെന്നെ അടിക്കുറുപ്പോടെയാണ് ഉത്തരപേപ്പര്‍ സാറ് സോഷ്യല്‍ മീഡയില്‍ പങ്കുവെച്ചത്. ചിത്രത്തിന് താഴെ മാഷ് ചോദ്യം ചോദിച്ച് പണി തന്നാ, ഞാന്‍ മാഷേ ഉത്തരം അന്വേഷിച്ച് നടത്തിക്കും!, ശിഷ്യന് പറ്റിയ സാറ് എന്ന് തുടങ്ങിയ വളരെ രസകരമായ കമന്റുകളാണ് എത്തുന്നത്.
എന്തായാലും ഉത്തരപേപ്പറും, ഉത്തരവുമൊക്കെ വൈറലാതോടെ 12 ബിയിലെ സാറിനെയും സാറിന്‍െ ആ കുട്ടിയേയുമാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്.