ആല്‍ബര്‍ട്ട ഫാര്‍മസികളില്‍ ഒക്ടോബര്‍ 16 മുതല്‍ ഇന്‍ഫ്‌ലുവന്‍സ വാക്സിനും പുതിയ മോഡേണ XBB വാക്സിനും ലഭ്യമാകും. ആറ് മാസം പ്രായമുളള കുഞ്ഞിനുള്‍പ്പെടെ കനാഡക്കാര്‍ക്കുമുളള ബൂസ്റ്റര്‍ ഷോട്ട് ചെവ്വാഴ്ച ഹെല്‍ത്ത് കാനഡ അംഗീകരിച്ചിരുന്നു.

ഫ്‌ളൂ ഷോട്ടുകള്‍ക്കൊപ്പമായിരിക്കും കൊവിഡ് ബൂസ്റ്റര്‍ ഷോട്ടുകളും നല്‍കുക. അതിനാല്‍ ആളുകള്‍്ക് അവരുടെ മുന്‍ഗണയനുസരിച്ച് ഫ്‌ളൂ ഷോട്ടോ അതോ ബൂസ്റ്റര്‍ ഷോട്ടോ അതുമല്ലങ്കെലും രണ്ടും സ്വീകരിക്കാന്‍ കഴിയും. നിലവില്‍ ബൈവാലന്റ് ബൂസ്റ്റര്‍ ഷോട്ടുകള്‍ ആല്‍ബര്‍ട്ട ഫാര്‍മസികളില്‍ ലഭ്യമാണ്. എന്നാല്‍ എക്‌സ്ബിബി വാക്‌സിനായി കാത്തിരിക്കുന്നതാണ് മികച്ച നടപടിയെന്ന് ക്രോഫൂട്ട് ആന്‍ഡ് ഷോനെസി മെഡിസിന്‍ ഷോപ്പുകളുടെ ഉടമ റാന്‍ഡി ഹൗഡന്‍ പറഞ്ഞു.