ഓട്ടവ : കാനഡയിൽ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. ട്രാൻസ് യൂണിയൻ അടുത്തിടെ നടത്തിയ സർവ്വേ പ്രകാരം കനേഡിയൻ പൗരന്മാരിൽ പകുതിയോളം പേരും (49 ശതമാനം) വിവിധ തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയായതായി കണ്ടെത്തി. ഇന്റർനാഷണൽ ബിസിനസ്സ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ തട്ടിപ്പുകൾ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ന്റെ ആദ്യ പകുതിയിൽ 40 ശതമാനം വർധന രേഖപ്പെടുത്തിയതായും സർവ്വേ സൂചിപ്പിക്കുന്നു.
ടെലികമ്മ്യൂണിക്കേഷൻ, ഇൻഷുറൻസ്, ഓൺലൈൻ കമ്മ്യൂണിറ്റികൾ എന്നിവയിൽ യഥാക്രമം 400 ശതമാനം, 90 ശതമാനം, 75 ശതമാനം എന്നിങ്ങനെ ഡിജിറ്റൽ തട്ടിപ്പുകളിൽ ഗണ്യമായ വർധന ഉണ്ടായതായും സർവ്വേ കണ്ടെത്തി.

കാനഡയിൽ, എല്ലാ വ്യവസായങ്ങളിലും സംശയിക്കപ്പെടുന്ന ഡിജിറ്റൽ തട്ടിപ്പ് നിരക്ക് കഴിഞ്ഞ വർഷം 3.2 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി ഉയർന്നു. ആഗോളതലത്തിലും ഇത്തരം തട്ടിപ്പുകളുടെ നിരക്ക് വർധിച്ചു.
വ്യത്യസ്ത വ്യവസായങ്ങളുടെ മൊത്തത്തിലുള്ള വലുപ്പവും വളർച്ചാ നിരക്കും പോലുള്ള ചില ഘടകങ്ങൾ ഡിജിറ്റൽ തട്ടിപ്പുകളുടെ മാനദണ്ഡമായി മാറിയിട്ടുണ്ടെന്ന് ട്രാൻസ് യൂണിയൻ കാനഡ ഐഡന്റിറ്റി മാനേജ്മെന്റ് ആൻഡ് ഫ്രാഡ് സൊല്യൂഷൻസ് മേധാവി പാട്രിക് ബൗഡ്റോ പറയുന്നു.

സർവ്വേയിൽ പങ്കെടുത്ത 10,000-ലധികം കനേഡിയൻ പൗരന്മാരിൽ 43 ശതമാനം പേരും തങ്ങൾ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായതായി പറയുന്നു. ഇമെയിലുകൾ, വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയിലൂടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ മോഷ്ടിക്കാൻ തങ്ങളെ ലക്ഷ്യമിടുന്നതെന്ന് പ്രതികരിച്ചവരിൽ 47 ശതമാനം പേർ അഭിപ്രായപ്പെട്ടു.
സർവേയിൽ പങ്കെടുത്തവരിൽ, 43 ശതമാനം പേരും വോയ്സ് ഫിഷിംഗ് ലക്ഷ്യമിടുന്നതായി റിപ്പോർട്ടു ചെയ്തു. അതിൽ തന്ത്രപ്രധാനമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് ജനങ്ങളെ കബളിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വഞ്ചനാപരമായ ഫോൺ കോളുകൾ ഉൾപ്പെടുന്നു. 41 ശതമാനം പേർക്കും എസ്എംഎസ് ഫിഷിംഗ് അല്ലെങ്കിൽ “സ്മിഷിംഗ്” വഴി തട്ടിപ്പിനിരയതായി പറയുന്നു. ഇതിൽ അവരുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ ഡാറ്റ മോഷ്ടിക്കുന്നതിന് ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുന്നതായും സർവ്വേ കണ്ടെത്തി.

ഫോണിലൂടെയോ ഓൺലൈനിലൂടെയോ വ്യക്തിഗത വിവരങ്ങൾ പങ്കിടുമ്പോൾ ജാഗ്രത പാലിക്കുക, ഫോണിന്റെയും PC സുരക്ഷയുടെയും കാര്യത്തിൽ, വ്യത്യസ്ത അക്കൗണ്ടുകളിൽ ഉടനീളം ഒരേ പാസ്വേഡുകൾ ഉപയോഗിക്കുന്നതിന് പകരം വ്യത്യസ്ത പാസ്വേഡുകൾ ഉപയോഗിക്കുക തുടങ്ങിയ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സൈബർ വിദഗ്ധർ നിർദ്ദേശിക്കുന്നു.
