കാട്ടുതീ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ആല്‍ബര്‍ട്ടയിലെ ഛത്തേഖിലെ നിവാസികളെ വീണ്ടും ഒഴിപ്പിച്ചു. രാത്രി പത്തരയോടെയാണ് ആല്‍ബര്‍ട്ട് എമര്‍ജന്‍സി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കാട്ടുതീയിപ്പോള്‍ ഛത്തേഖിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ ആല്‍ബെര്‍ട്ടാ കമ്മ്യൂണിറ്റിയിലെ എല്ലാവരോടും ഏഴു ദിവസത്തെ മരുന്നുകളും രേഖകളും സാധനങ്ങളും ശേഖരിച്ച് ഉടന്‍ തന്നെ പ്രദേശം വിട്ട് പോകണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിവാസികള്‍ക്ക് 98 സ്ട്രീറ്റിലും 98 അവന്യൂവിലുമുള്ള ഹൈ ലെവല്‍ 400 ക്യാമ്പിലേക്ക് മാറാന്‍ സൗകര്യമുണ്ട്. എന്തെങ്കിലും സഹായം ആവസ്യമായവര്‍ക്ക് 780-841-1265 എന്ന നമ്പറില്‍
ബന്ധപ്പെടാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
