Monday, August 18, 2025

പ്രിൻസ് ജോർജിന് സമീപം ഹെലികോപ്റ്റർ തകർന്ന് രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

Two dead, four injured after helicopter crashes near Prince George

വിക്ടോറിയ : ബ്രിട്ടിഷ് കൊളംബിയയിലെ പ്രിൻസ് ജോർജിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു.

പർഡൻ സ്കൈ ഹില്ലിന് സമീപം ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് ബെൽ 206 എൽ ഹെലികോപ്റ്റർ തകർന്ന് വീണതെന്ന് സുരക്ഷാ ബോർഡ് വക്താവ് ലിയാം മക്ഡൊണാൾഡ് പറഞ്ഞു.

അപകടത്തെ തുടർന്ന് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബിസി എമർജൻസി ഹെൽത്ത് സർവീസസ് റിപ്പോർട്ട് ചെയ്തു.

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും എന്നാൽ, ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ വനപാലകരല്ലെന്നും പ്രിൻസ് ജോർജ്ജ് ആർസിഎംപി വ്യക്തമാക്കി.

അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി ഗതാഗത സുരക്ഷാ ബോർഡ് വക്താവ് ലിയാം മക്ഡൊണാൾഡ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!