ഔഡി കാറില്‍ രാജകീയമായി വന്നിറങ്ങി കര്‍ഷകന്റെ ചീര വില്‍പ്പന. ‘വെറൈറ്റി ഫാര്‍മര്‍’ എന്ന പേരില്‍ യുട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള സുജിത് എസ് പി എന്ന കര്‍ഷകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുജിത് തന്റെ ഔഡി കാറില്‍ ജംങ്ക്ഷനില്‍ എത്തി ചീര വില്‍ക്കുന്നത് രസകരമായിട്ടാണ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
‘ഔഡി കാറില്‍ ചീരവിറ്റപ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തതിരികുന്നത്. ഇതിനോടകം തന്നെ 85 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടുകവിഞ്ഞു. സുജിത്തിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വീഡിയോക്ക് എത്തുന്നുണ്ട്.
വര്‍ഷങ്ങളായി കൃഷി നടത്തി വരുന്നയാളാണ് സുജിത്.സംസ്ഥാന യൂത്ത് ഐക്കണ്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതാണ് സുജിത്ത് ചെയ്യുന്നത്. യുട്യൂബില്‍ 6 ലക്ഷത്തിനടുത്ത് സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സുണ്ട് ഇപ്പോള്‍ സുജിത്തിന്. വീഡിയോകള്‍ വഴിയും വരുമാനം ലഭിക്കുന്നു. അടുത്തിടേയാണ് സുജിത്ത് ഔഡി എ4 സെഡാന്‍ കാര്‍ സ്വന്തമാക്കിയത്.