ആൽബർട്ടയിലെ സൻ്ററിൽ നടന്ന കൊലപാതകത്തിലെ പ്രതി എന്ന് സംശയിക്കുന്ന ആളെ ശനിയാഴ്ച മരിച്ച നിലയിൽ പോലിസ് കണ്ടെത്തി. വെള്ളിയാഴ്ച, സൻ്റർ ആർസിഎംപി പ്രാദേശിക ബിസിനസ്സിന്റെ പാർക്കിംഗ് സ്ഥലത്ത് വെച്ച് ഒരു സ്ത്രീയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിന്റെ ഇടയിൽ പോലിസ് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ നിരീക്ഷിച്ച് വരുകയായിരുന്നു. അന്വേഷണത്തിനിടയിലാണ് ഇയാളുടെ വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ സൻ്റർ പ്രദേശത്ത് വെച്ച് കണ്ടെത്തിയത്, ശേഷം നടത്തിയ അന്വേഷണത്തിൽ കാറിനു സമീപത്തായി ഇയാളെ മരിച്ച നിലയിൽ പോലിസ് കണ്ടെത്തി.

ദുരൂഹ സാഹചര്യത്തിലെ ഇയാളുടെ മരണത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. എന്നാൽ യുവതിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും പോലിസ് അറിയിച്ചു.
