ശുചിത്വമില്ല എന്ന കാരണത്താൽ സഹതടവുകാരനെ കുത്തികൊലപ്പെടുത്തി കാലിഫോർണിയയിലെ സീരിയൽ കില്ലർ. റാമോൺ എസ്കോബാർ എന്ന സീരിയൽ കില്ലറാണ് തന്റെ ഒപ്പം സെല്ലിൽ കഴിഞ്ഞിരുന്ന ജുവാൻ വില്ലാന്യൂവ എന്ന 53 കാരനെ വൃത്തിയില്ല എന്ന കാരണം പറഞ്ഞു കൊലപ്പെടുത്തിയത് . ജയിൽ ഗാർഡുകൾ ആണ് വില്ലാന്യൂവയെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആ സമയത്ത് എസ്‌കോബാർ സെല്ലിൽ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിന് മുൻപ് തന്നെ പ്രതി കുറ്റ സമ്മതം നടത്തി.
ഹേയ്, എന്നോട് ക്ഷമിക്കൂ ജെങ്കിൻസ്… ഞാൻ അവനെ കൊന്നു,” എന്നാണ് പോലീസ് ഉദ്യോഗസ്ഥരോട് എസ്കോബാർ പറഞ്ഞത്. രണ്ട് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനും അഞ്ച് അപരിചിതരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തത്തിനു പുറമെ 124 വർഷം തടവ് അനുഭവിക്കുന്ന ആൾ ആണ് റാമോൺ എസ്കോബാർ.

ടെക്സാസിൽ വെച്ച് തന്റെ അമ്മാവനെയും അമ്മായിയെയുമാണ് എസ്കോബാർ ആദ്യം കൊലപ്പെടുത്തിയത്. അതെ വർഷം തന്നെ അഞ്ച് പുരുഷന്മാരെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഈ കേസിലാണ് എസ്കോബാർ ശിക്ഷ അനുഭവിക്കുന്നത്. അതേസമയം, 14 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ആളായിരുന്നു കൊല്ലപ്പെട്ട വില്ലന്യൂവ.
