Tuesday, March 10, 2026

ഗാസയിലെ ആശുപത്രികളിൽ ഇന്ധന പ്രതിസന്ധി; ആയിരക്കണക്കിന് രോ​ഗികളുടെ ജീവൻ അപകടത്തിൽ

ഗാസയിലെ ആശുപത്രികളിൽ ഇന്ധന പ്രതിസന്ധി. 24 മണിക്കൂർകൂടി പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്ന് യു.എൻ പലസ്തീൻ റെഫ്യൂജി ഏജൻസി അറിയിച്ചു. ​ഇതോടെ, ആശുപത്രികളിൽ കഴിയുന്ന ആയിരക്കണക്കിന് രോ​ഗികളുടെ ജീവൻ അപകടത്തിലാകുമെന്ന ആശങ്കയും ഉയരുകയാണ്.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞ സ്ഥിതിയാണ് ഗാസയിലെ ആശുപത്രികളിൽ. ഗാസ സിറ്റിയിലെ ദാർ അൽ ഷിഫ ആശുപത്രിയിൽ കിടക്കകളിലും ഇടനാഴികളിലും മൈതാനങ്ങളിലും പോലും രോ​ഗികളാൽ നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങളാൽ മോർച്ചറിയും നിറഞ്ഞ അവസ്ഥയാണ്.

രോ​ഗികൾ മാത്രമല്ല അൽ ഷിഫ ഹോസ്പിറ്റലിലെത്തുന്നത്. ഇസ്രയേൽ ബോംബാക്രമണങ്ങളിൽ നിന്നും അഭയം തേടുന്നതിനും ആളുകൾ ആശുപത്രിയെ ആശ്രയിക്കുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. പ്രദേശത്തെ ഏറ്റവും മികച്ച മെഡിക്കൽ സംവിധാനങ്ങളുള്ള ആശുപത്രിയാണ് ഷിഫ. 35,000 നും 40,000 നും ഇടയിൽ ജനങ്ങൾ ഈ ആശുപത്രിയിൽ അഭയം പ്രാപിക്കുന്നുണ്ടെന്നാണ് ​ആശുപത്രി അധികൃതർ പറയുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!