Thursday, October 29, 2026

ഇന്ത്യ വെടിനിർത്തൽ ആവശ്യപ്പെടില്ല;ഹമാസിനെതിരെയുള്ള പിന്തുണ തുടരും

Government sources also say that India will continue to support the move against Maas

പശ്ചിമേഷ്യയിൽ തൽക്കാലം വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ. ഹമാസിനെതിരെയുള്ള നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇസ്രയേലിനെതിരെയുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല. എന്നാൽ ​ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന് തന്നെയായിരിക്കും മുന്നോട്ട് വെക്കുന്ന ആവശ്യം.

അമേരിക്ക യുഎന്നിൽ മുംബൈ ആക്രമണം പരാമർശിച്ചത് നേട്ടമെന്നാണ് സർക്കാർ വൃത്തങ്ങൾ വിലയിരുത്തുന്നത്.
കശ്മീരിലെ പാക് നിയന്ത്രിത ഭീകരവാദം ലോകരാജ്യങ്ങൾക്ക് ബോധ്യപ്പെടുന്നു എന്ന് സർക്കാർ പറയുന്നു. അതേസമയം, ഇന്ത്യയുടെ നിലപാടിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രം​ഗത്തെത്തി. മനുഷ്യത്വം ഉള്ളവർ ഗാസയിലെ ആക്രമണം നിറുത്താൻ ഇടപെടണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ഇസ്രയേലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ് രം​ഗത്തെത്തിയിരുന്നു. ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് അഭിപ്രായപ്പെട്ടത്. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!