അന്താരാഷ്ട്ര എതിർപ്പുക്കുള്ളിലും ഗാസയിൽ ഇസ്രായേലിന്റെ അക്രമങ്ങൾ തുടരുബോളും വെടിനിർത്തൽ ശ്രമങ്ങൾ സജീവമാക്കി ഖത്തർ. കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ ജോർഡൻ രാജാവുമായി നടത്തിയ കൂടികാഴ്ചയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇക്കാര്യം ആവർത്തിച്ചു. ഗാസയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കാൻ ജോർഡനുമായി ചേർന്ന് സംയുക്ത നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുമെന്ന് അബ്ദുല്ല രാജാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അമീർ വ്യക്തമാക്കി.
ഗാസയിലെ ജനങ്ങളുടെ സുരക്ഷ, മരുന്നും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ സഹായമെത്തിക്കാൻ സുരക്ഷിത മാനുഷിക ഇടനാഴി ലക്ഷ്യങ്ങൾക്കുമായി ശ്രമം ശക്തമായി തുടരുമെന്നും അമീർ ആവർത്തിച്ചു. മൂന്നാഴ്ച പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുമ്പോഴും ഖത്തറിന്റെ നേതൃത്വത്തിൽ വിവിധ അറബ് രാജ്യങ്ങളുടെയും ലോകരാജ്യങ്ങളുടെയും സഹകരണത്തോടെ വെടിനിർത്തൽ ശ്രമങ്ങൾ സജീവമാവുകയാണ്.
മൂന്നാഴ്ച പിന്നിട്ട ഗാസയിലെ ഇസ്രായേൽ ആക്രമണം തുടരുമ്പോഴും ഖത്തറിന്റെ നേതൃത്വത്തിൽ വിവിധ അറബ് രാജ്യങ്ങളുടെയും ലോകരാജ്യങ്ങളുടെയും സഹകരണത്തോടെ വെടിനിർത്തൽ ശ്രമങ്ങൾ സജീവമാവുകയാണ്. അതിന്റെ തുടർച്ചയായാണ് സമാധാന ദൗത്യവുമായി രംഗത്തുള്ള ജോർഡൻ രാജാവുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തിയത്. ദോഹ വിമാനത്താവളത്തിലെത്തിയ അബ്ദുല്ല രാജാവിനെ അമീർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അബ്ദുല്ല രാജാവ് ഖത്തറിലെത്തിയത്. 1967ലെ അതിര്‍ത്തികള്‍ പ്രകാരമുള്ള ദ്വിരാഷ്ട്ര സമവായമാണ് ഏക പോംവഴിയെന്ന് അമീറും അബ്ദുല്ല രാജാവും വ്യക്തമാക്കി. പലസ്തീന് ജനതയെയും അവരുടെ ഭൂമിയെയും വിശ്വാസ കേന്ദ്രങ്ങളെയും നശിപ്പിച്ചുകൊണ്ടുള്ള ആക്രമണങ്ങളെ അമീര്‍ അപലപിച്ചു.
