Monday, August 18, 2025

ആരോഗ്യ സംരക്ഷണ ഉച്ചകോടി; കാനഡയിലെ പ്രീമിയര്‍മാര്‍ ഹാലിഫാക്‌സില്‍ യോഗം ചേരും

Canada's premiers meet in Halifax to discuss health-care, CPP, carbon tax

ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കാനഡയിലെ പ്രീമിയര്‍മാരും പ്രാദേശിക നേതാക്കളും ഹാലിഫാക്‌സില്‍ യോഗം ചേരും. കാനഡയിലെ 13 പ്രീമിയര്‍മാര്‍ യോഗത്തില്‍ പങ്കുചേരും. നവംബര്‍ അഞ്ചിനും ആറിനുമാണ് യോഗം ചേരുന്നത്. അതെസമയം ആരോഗ്യ മേഖലയിലെ പ്രതിസന്ധികള്‍ക്കൊപ്പം കാര്‍ബണ്‍ നികുതി, കനേഡിയന്‍ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള ആല്‍ബര്‍ട്ടയുടെ തീരുമാനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും ഉയരുകയാണ്.

പ്രതിപക്ഷ നേതാക്കള്‍ സിപിപി വിഷയം വാരാന്ത്യ അജണ്ടയില്‍ ചേര്‍ക്കാന്‍ കാനഡ പ്രീമിയര്‍മാരുടെ കൗണ്‍സില്‍ ഓഫ് ഫെഡറേഷന്റെ അധ്യക്ഷന്‍
ടിം ഹ്യൂസ്റ്റണുമായി ബന്ധപ്പെട്ടിരുന്നു. ‘ഇത് പ്രാഥമികമായി ഒരു ആരോഗ്യ സംരക്ഷണ ഉച്ചകോടിയാണ്, എന്നാല്‍ മറ്റ് പ്രശ്നങ്ങളുണ്ട്,” നോവസ്‌കോഷ പ്രീമിയര്‍ ടിം ഹ്യൂസ്റ്റണ്‍ പറഞ്ഞു. ഈ വിഷയങ്ങളും ഔപചാരികമായോ അനൗപചാരികമായോ ചര്‍ച്ചാവിഷയമാകുമെന്നും ഹൂസ്റ്റണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതെസമയം ഉച്ചകോടിക്ക് മുന്നോടിയായി ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തുമായി സംസാരിച്ചിട്ടില്ലെന്ന് ഹൂസ്റ്റണ്‍ പറഞ്ഞു. സ്മിത്തും യുണൈറ്റഡ് കണ്‍സര്‍വേറ്റീവുകളും കാനഡ പെന്‍ഷന്‍ പ്ലാനില്‍ നിന്ന് പിന്മാറാനും സ്വന്തം പ്രൊവിന്‍ഷ്യല്‍ റിട്ടയര്‍മെന്റ് പ്ലാന്‍ രൂപീകരിക്കാനുമുള്ള വഴി തേടുകയാണ്.

സിപിപി വിടാനുള്ള ആല്‍ബര്‍ട്ടയുടെ തീരുമാനത്തില്‍ ആശങ്കയുണ്ടെന്ന് നോവസ്‌കോഷ ലിബറല്‍ നേതാവ് സാക്ക് ചര്‍ച്ചിലും പറഞ്ഞു. ഇത് യഥാര്‍ത്ഥില്‍ ആരോഗ്യ സംരക്ഷണ പ്രശ്‌നമാണെന്നും അത് ഹൂസ്റ്റിന്‍ മനസിലാക്കുമെന്ന് പ്രതീക്്ഷിക്കുന്നതായും ചര്‍ച്ചില്‍ പറഞ്ഞു. അതെസമയം ആല്‍ബര്‍ട്ടയുടെ തീരുമാനം എല്ലാ കാനഡക്കാരെയും ബാധിക്കുന്നതാണെന്നും എന്നാല്‍ ഹ്യൂസ്റ്റണ്‍ വിഷയം ഒഴിവാക്കുകയാണെന്നും നോവസ്‌കോഷ എന്‍ഡിപി നേതാവ് ക്ലോഡിയ ചെന്‍ഡര്‍ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!