ടൊറൻ്റോ : തിങ്കളാഴ്ച പുലർച്ചെ നഗരത്തിന്റെ കിഴക്കൻ ഭാഗത്ത് നടന്ന വെടിവെപ്പിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ പന്ത്രണ്ടരയോടെ ഡാൻഫോർത്ത്, ഗ്രീൻവുഡ് അവന്യൂസ് ഇന്റർസെക്ഷന് സമീപമാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് അറിയിച്ചു.

ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് വെടിയേറ്റ രണ്ടു പേരും ആശുപത്രിയിൽ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെക്കുറിച്ചോ മറ്റു വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
