ചാറ്റ് ജി.പി.ടി. നിര്‍മാണക്കമ്പനിയായ ഓപ്പണ്‍ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആള്‍ട്മാനെ പുറത്താക്കി. പിന്നാലെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവയ്ക്കുകയും ചെയ്തു. കമ്പനിയെ നയിക്കാനുളള അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടാരോപിച്ചാണ് പുറത്താക്കിയത്.
ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഓപണ്‍ എ.ഐ.യെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മയും കമ്പനി ചൂണ്ടിക്കാട്ടി.

അതെസമയം കമ്പനി ചീഫ് ടെക്നോളജി ഓഫീസറായ മിറ മൊറാട്ടിയെ താത്കാലിക സി.ഇ.ഒ. ആയി നിയമിച്ചതായി ഓപ്പണ്‍ എ.ഐ. അറിയിച്ചു. സ്ഥിരം സി.ഇ.ഒ.യെ നിയമിക്കുന്നതുവരെ മിറ സ്ഥാനത്ത് തുടരും.
മുമ്പ് വൈ കോമ്പിനേറ്ററിനെ നയിച്ചിരുന്ന 38 കാരനായ ആള്‍ട്ട്മാന്‍ ഒരു സീരിയല്‍ സംരംഭകനും നിക്ഷേപകനുമാണ്. മനുഷ്യനെപ്പോലെത്തന്നെ പ്രവര്‍ത്തിക്കാനാവുന്ന ചാറ്റ് ജി.പി.ടി. ലോകത്തിനു സമര്‍പ്പിച്ച വ്യക്തിയാണ് സാം ആള്‍ട്മാന്‍.