Wednesday, October 28, 2026

ബിസി സൗത്ത് കോസ്റ്റിൽ ശക്തമായ വേലിയേറ്റം; പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പ്രാബല്യത്തിൽ

Strong tides on BC South Coast; A special weather warning is in effect

വിക്ടോറിയ : വാരാന്ത്യത്തിൽ ബ്രിട്ടിഷ് കൊളംബിയയുടെ സൗത്ത് കോസ്റ്റിൽ ശക്തമായ വേലിയേറ്റം ഉണ്ടാകുമെന്ന് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന കുറഞ്ഞ അന്തരീക്ഷമർദ്ദവും ശക്തമായ വേലിയേറ്റവും ഞായറാഴ്ച്ച രാവിലെ വരെ തുടരും.

മെട്രോ വാൻകൂവറിന്റെ തീരപ്രദേശങ്ങൾ, തെക്കൻ ഗൾഫ് ദ്വീപുകൾ, തെക്കൻ വാൻകൂവർ ദ്വീപുകൾ എന്നിവിടങ്ങളിൽ ചെറിയ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. തെക്കൻ തീരത്തെ എല്ലാ സമുദ്ര മേഖലകളിലും ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ വാൻകൂവർ ദ്വീപിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.

ലോവർ മെയിൻലാൻഡ്, വാൻകൂവർ ദ്വീപ്, ഫ്രേസർ വാലി എന്നിവിടങ്ങളിൽ, അതിശക്തമായ കൊടുങ്കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ ബ്രിട്ടിഷ് കൊളംബിയ എമർജൻസി മാനേജ്‌മെന്റ് ആന്റ് ക്ലൈമറ്റ് റെഡിനസ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴയും കനത്ത കാറ്റും ഡിസംബർ 7 വരെ തുടരുമെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!