ക്യൂബെക്ക് നവമാധ്യമ സംരംഭകനായ ഡാനിയൽ ലാംഗ്ലോയിസിനെയും, പങ്കാളി ഡൊമിനിക് മാർചാന്ദിനെയും കരീബിയൻ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളെ കുറച്ച് ദിവസങ്ങളായി കാണാതായിരുന്നു, ഇരുവരെയും കത്തി നശിച്ച വാഹനത്തിനുള്ളിൽ മരിച്ച നിലയിലാണ്
കണ്ടെത്തിയത്.
ജുറാസിക് പാർക്ക് , ടൈറ്റാനിക് , ലോർഡ് ഓഫ് ദ റിംഗ്സ് , ഹാരി പോട്ടർ സീരീസ് തുടങ്ങിയ പ്രധാന സിനിമകളിൽ ഉപയോഗിച്ചിരുന്ന 3-ഡി ആനിമേഷൻ സോഫ്റ്റ്‌വെയർ നിർമ്മിച്ച സോഫ്റ്റ്‌മേജ് എന്ന കമ്പനിയുടെ സ്ഥാപകനാണ് മിസ്റ്റർ ലാംഗ്ലോയിസ്. 1994-ൽ അദ്ദേഹം കമ്പനി മൈക്രോസോഫ്റ്റിന് 130-മില്യൺ യുഎസ് ഡോളറിന് വിറ്റു, മൂന്ന് വർഷത്തിന് ശേഷം കലാപരവും ശാസ്ത്രപരവും സാങ്കേതികവുമായ ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി തന്റെ ചാരിറ്റബിൾ ഫൗണ്ടേഷൻ ആരംഭിച്ചു. ക്യൂബെക്കിൽ സാംസ്‌കാരിക, ബിസിനസ് മേഖലകളെ കൂടുതൽ അടുപ്പിച്ച “മികച്ച ഒരു വ്യവസായി” ആയിരുന്നു ലാംഗ്ലോയിസ്. വെർച്വൽ ലോകങ്ങൾ സൃഷ്‌ടിക്കാൻ ഡിജിറ്റൽ ടൂളുകൾ എങ്ങനെ ഉപയോഗിക്കാമെന്നതിൽ അദ്ധേഹത്തിനു വലിയ ധാരണകളുണ്ടായിരുന്നു.

സംഭവത്തിൽ, കനേഡിയൻ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും പ്രാദേശിക അധികാരികളുമായി ചേർന്ന് അന്വേഷണം ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും പോലിസ് അറിയിച്ചു. കത്തിയ വാഹനത്തിൽ കണ്ടെത്തിയ മൃതദേഹങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും, അവർ മിസ്റ്റർ ലാംഗ്ലോയിസും മിസ് മാർചാന്റും ആണെന്ന് കണ്ടെത്തിയതായും പോലിസ് പറഞ്ഞു. പ്രാദേശിക മാധ്യമമായ ഡൊമിനിക്ക ന്യൂസ് ഓൺലൈനും Dom767 ഉം പറയുന്നതനുസരിച്ച് മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
