ഓട്ടവ : സിവിക് കാമ്പസിലെ അത്യാഹിത വിഭാഗത്തിൽ പുലർച്ചെ തീപിടിത്തമുണ്ടായതായി ഓട്ടവ ആശുപത്രി അറിയിച്ചു. രാവിലെ ആറരയോടെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കാർലിംഗ് അവന്യൂവിലെ സിവിക് കാമ്പസിൽ ‘കോഡ് റെഡ്’ പ്രഖ്യാപിച്ചതായും ഓട്ടവ ആശുപത്രി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ഓട്ടവ ഫയർ സർവീസസ് ഉടൻ സംഭവസ്ഥലത്ത് എത്തി തീ അണച്ചതായി അദ്ദേഹം അറിയിച്ചു. രോഗികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ജീവനക്കാർക്കോ രോഗികൾക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തെ തുടർന്നുള്ള നഷ്ടം കണക്കാക്കിയിട്ടില്ലെന്നും ഓട്ടവ ആശുപത്രി വക്താവ് അറിയിച്ചു.
തീപിടുത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഓട്ടവ പോലീസ് സർവീസ് ആർസൺ യൂണിറ്റ് റിപ്പോർട്ട് ചെയ്തു. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
