Sunday, August 17, 2025

നൈറ്റ് ഔൾസ് 2 – പുതുവത്സരാഘോഷ രാവൊരുക്കി EF എന്റർടൈൻമെന്റ്‌സ്

Night Owls 2 - New Year's Eve by EF Entertainment

മിസിസ്സാഗ : മലയാളികൾക്ക് പുതുവത്സര ആഘോഷത്തിന്റെ രാവൊരുക്കുകയാണ് “നൈറ്റ് ഔൾസ് 2”-വിലൂടെ EF എന്റർടൈൻമെന്റ്‌സ്. ഡിസംബർ 29 വെള്ളിയാഴ്ച്ച ടൊറൻ്റോ ഫിഞ്ച് അവന്യൂവിലെ മെട്രോപൊളിറ്റൻ സെന്ററിൽ രാത്രി എട്ടു മുതൽ പുലർച്ചെ രണ്ടു മണി വരെയാണ് പുതുവർഷ രാവ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഫാഷൻ ഷോ, RAP, ഡാൻസ്, ഡിജെ പാർട്ടി തുടങ്ങി നിരവധി പരിപാടികൾ “നൈറ്റ് ഔൾസ് 2”-ന് മാറ്റുകൂട്ടാൻ ഒരുക്കിയിട്ടുണ്ടെന്ന് EF എന്റർടൈൻമെന്റ്‌സ് ഭാരവാഹികൾ മിസിസ്സാഗയിലെ മീഡിയ റൂമിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

പ്രവേശന ടിക്കറ്റ് നിരക്ക് 20 ഡോളർ ആയിരിക്കും. ഡിസംബർ 15 വരെ 15 ഡോളറിന് ടിക്കറ്റ് ബുക്ക് ചെയ്യാം. EARLYBIRD5 എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് 25% കിഴിവ് നേടാൻ സാധിക്കും. 17 വയസും അതിൽ താഴെയുമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ്,REG ഇമിഗ്രേഷൻ, റിയലറ്റർ ആൻ്റണി സെസിൽ, കൈരളി റസ്റ്റോറൻ്റ്, ടാക്സിഫൈ എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ.

പത്രസമ്മേളനത്തിൽ സംഘാടകരായ ബൈജു, വിമോദ്, ഗിരി എന്നിവരും സ്പോൺസർമാരായ ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് സാരധി ബോബൻ ജെയിംസ്, REG ഇമിഗ്രേഷൻ സാരഥി ഫെബിൻ ടോം, റിയലറ്റർ ആൻ്റണി സെസിൽ, ടാക്സിഫൈ ടാക്സ് കൺസൾട്ടൻ്റ് അമൽ ജോമോൻ, കൈരളി റസ്റ്റോറൻ്റ് ഉടമ രാജ് കുമാർ എന്നിവർ പങ്കെടുത്തു.

cansmiledental

കൂടുതൽ വിവരങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ് : വിമോദ് – 6477657887, ഗിരി – 6475288040, ബൈജു – 6475312327.

ടിക്കറ്റുകൾക്ക് : https://square.link/u/rkkSVrh9

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!