Sunday, August 17, 2025

PNP ഇൻവിറ്റേഷൻ നൽകി ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ പ്രവിശ്യകൾ

Ontario, British Columbia, and Manitoba invite candidates in this week’s PNP results

ഓട്ടവ : ഈ ആഴ്ച പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) വഴി മൂന്ന് കനേഡിയൻ പ്രവിശ്യകൾ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ എന്നീ പ്രവിശ്യകളാണ് ഡിസംബർ 2 മുതൽ 8 വരെ നടന്ന PNP നറുക്കെടുപ്പിലൂടെ അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്.

വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.

പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.

പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഡിസംബർ 2-8

ഒന്റാരിയോ

ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) ഫോറിൻ വർക്കർ സ്ട്രീം വഴി എംപ്ലോയർ ജോബ് ഓഫറിൽ ഉദ്യോഗാർത്ഥികൾക്കായി ഒന്റാറിയോ മൂന്ന് വ്യത്യസ്ത നറുക്കെടുപ്പുകൾ നടത്തി.

1,663 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയ ഹെൽത്ത്‌കെയർ, STEM തൊഴിലുകളിലേക്കുള്ള നറുക്കെടുപ്പ് ആയിരുന്നു ഏറ്റവും വലിയ നറുക്കെടുപ്പ്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ സ്‌കോർ 43 ആവശ്യമായിരുന്നു.

മറ്റൊരു നറുക്കെടുപ്പ് സ്‌കിൽഡ് ട്രേഡ് തൊഴിലുകളിലെ ഉദ്യോഗാർത്ഥികൾക്കുള്ളതായിരുന്നു. കുറഞ്ഞത് 34 സ്കോർ ഉള്ള 761 ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.

ഇക്കണോമിക് മൊബിലിറ്റി പാത്ത്‌വേസ് പ്രോജക്‌റ്റിൽ (ഇഎംപിപി) 13 ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു അവസാന നറുക്കെടുപ്പ്. മിനിമം സ്കോർ ആവശ്യമില്ല. EMPP എന്നത് വിദഗ്ധരായ അഭയാർത്ഥികൾക്കും മറ്റും കാനഡയിലേക്ക് കുടിയേറാനുള്ള ഒരു പാതയാണ്.

ബ്രിട്ടിഷ് കൊളംബിയ

ബിസി പിഎൻപി 193 വിദഗ്ധ തൊഴിലാളികൾക്കും ഇന്റർനാഷണൽ ഗ്രാജ്വേറ്റ് ഉദ്യോഗാർത്ഥികൾക്കുമായി ഡിസംബർ 5 ന് ബ്രിട്ടിഷ് കൊളംബിയ നാല് ടാർഗെറ്റഡ് നറുക്കെടുപ്പുകൾ നടത്തി.

cansmiledental

ഈ നറുക്കെടുപ്പുകളിൽ ഏറ്റവും വലിയ നറുക്കെടുപ്പ് ടെക് തൊഴിലുകളിലെ 92 ഉദ്യോഗാർത്ഥികൾക്കുള്ളതായിരുന്നു. സ്‌കിൽസ് ഇമിഗ്രേഷൻ രജിസ്‌ട്രേഷൻ സിസ്റ്റത്തിൽ (SIRS) ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ സ്‌കോർ 94 ആവശ്യമായിരുന്നു.

പ്രവിശ്യയിൽ 46 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ്, കുറഞ്ഞത് 60 സ്‌കോർ ഉള്ള 24 ഹെൽത്ത് കെയർ പ്രൊഫഷണലുകൾ എന്നിവർക്കും ഇൻവിറ്റേഷൻ ലഭിച്ചു.

അവസാന നറുക്കെടുപ്പ് ഒരു നിർമ്മാണ തൊഴിലിലെ ഉദ്യോഗാർത്ഥികൾക്കുള്ളതായിരുന്നു. കുറഞ്ഞത് SIRS സ്കോർ 75 ഉള്ള 31 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു.

മാനിറ്റോബ

ഡിസംബർ 4-ന് മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (എംപിഎൻപി) ഉക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ബാധിച്ചവർക്കുള്ള പ്രത്യേക ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി 117 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!