Wednesday, September 10, 2025

2 ലക്ഷം രൂപയുടെ കശുവണ്ടിപരിപ്പ്, 30 അടി വിസ്തീർണം; കൊല്ലത്ത് മുഖ്യമന്ത്രിക്ക് വേറിട്ട ആദരം

davinci suresh created cm pinarayivijayan face with cashe

കൊല്ലം: നവകേരള സദസ്സിന് മുന്നോടിയായി കൊല്ലത്ത് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരൻ. ഡാവിഞ്ചി സുരേഷ് എന്ന കലാകാരനാണ് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പ് 30 അടി വിസ്തീർണത്തിൽ മുഖ്യമന്ത്രിയുടെ രൂപം തീർത്തത്.

കൊല്ലം ബീച്ചിലാണ് ഈ കലാരൂപം തീർത്തിരിക്കുന്നത്. കശുവണ്ടി വികസന കോർപറേഷൻ, കാപക്‌സ്, കേരള കാഷ്യുബോർഡ്, കെ സി ഡബ്ല്യു ആർ ആന്റ് ഡബ്‌ള്യു എഫ് ബി, കെ എസ് സി എ സി സി എന്നിവ സംയുക്തമായാണ് കലാരൂപത്തിന്റെ സംഘാടനം. കലാകാരൻ ഡാവിഞ്ചി സുരേഷ്, എം മുകേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!