Tuesday, October 14, 2025

സെമിനാറിൽ നിന്ന് വിട്ടു നിന്നു; കോഴിക്കോട് സർവകലാശാല വിസിയോട് വിശദീകരണം തേടാൻ രാജ്ഭവൻ

raj bhavan to seek clarification from calicut university vc

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടുനിന്ന കോഴിക്കോട് സർവകലാശാല വൈസ് ചാൻസലറോട് രാജ്ഭവൻ വിശദീകരണം തേടും. വിസിയുടേത് കീഴ്വഴക്ക ലംഘനമാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. എന്നാൽ അനാരോഗ്യം കാരണമാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ഇന്നലെ വിസി അറിയിച്ചിരുന്നു.

പക്ഷെ വിസി തന്റെ അസാന്നിധ്യത്തിൽ പരിപാടിയിൽ പ്രോ വൈസ് ചാൻസലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്. നേരത്തെ കോഴിക്കോട് സർവകലാശാലയിൽ എസ്എഫ്‌ഐ പ്രവർത്തകർ ഉയർത്തിയ ബാനറുകൾ നീക്കം ചെയ്യാത്തതിലും വിസിയോട് ചാൻസലർ വിശദീകരണം തേടിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!