തീവ്രവാദ കുറ്റം ചുമത്തി വെള്ളിയാഴ്ച ഓട്ടവയിൽ നിന്ന് അറസ്റ്റിലായ പതിനഞ്ചുകാരൻ സ്‌ഫോടകവസ്തുക്കളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ കൈവശംവെച്ചിരുന്നതായി RCMP. “അസെറ്റോൺ” എന്ന രാസവസ്തുവാണ് കൈവശം വെച്ചിരുന്നത്. രാസവസ്തുക്കൾ കൈവശംവെച്ചതുൾപ്പെടെ അഞ്ച് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജനുവരി 15-ന് ആണ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുക. അതുവരെ വരെ കസ്റ്റഡിയിൽ തുടരും. ഇയാളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഈ രാജ്യത്തെ ജൂത സമൂഹത്തെ സുരക്ഷിതമായി നിലനിർത്താൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഈ രാജ്യത്തെ എല്ലാ സമുദായങ്ങളെയും സുരക്ഷിതമായി നിലനിർത്തുന്നത് തുടരുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 15 വയസ്സുകാരന്റെ അറസ്റ്റിന്റെ വെളിച്ചത്തിൽ കാനഡയിലെ യഹൂദവിരുദ്ധതയുടെ വർധനയെ “ഭയങ്കരം” എന്ന് ട്രൂഡോ വിശേഷിപ്പിച്ചു.