ഭാരത് ജോഡോ 2 വേണമെന്ന് രാഹുല്‍ ഗാന്ധിയോട് പ്രവര്‍ത്തക സമിതി യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കാനും യോഗം തീരുമാനിച്ചു. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പ്രവര്‍ത്തകരുടെ ആവേശം തകരാതിരിക്കാനുള്ള നീക്കങ്ങളിലേക്ക് കോണ്‍ഗ്രസ് കടന്നുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന സ്ഥാപകദിനത്തില്‍ നാഗ്പൂരില്‍ പത്ത് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കൂറ്റന്‍ റാലി സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് നടക്കുന്ന റാലിയില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും.ആറുമുതൽ എട്ടുവരെ സീറ്റ് കിട്ടണം, എങ്കിൽ മാത്രം തൃണമൂലുമായി സഖ്യം ആവശ്യവുമായി കോൺഗ്രസ് പശ്ചിമ ബംഗാൾ ഘടകം.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം, ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കം, പാർലമെന്റിൽ എംപിമാരുടെ സസ്‌പെന്‍ഷന്‍, രാഷ്ട്രീയ സാഹചര്യം എന്നിവ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിശദമായി ചര്‍ച്ച ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വി നിരാശ നല്‍കിയെങ്കിലും വോട്ട് ശതമാനം നോക്കിയാല്‍ പാര്‍ട്ടി ശക്തമെന്ന് വ്യക്തമാണെന്നും യോഗം വിലയിരുത്തി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് ഉടന്‍ കടക്കാനും തീരുമാനിച്ചു. ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനവും യോഗത്തിൽ ചർച്ചയായി.
