Tuesday, October 14, 2025

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്; ഡാനിയൽ ലാസ്കാരി കുറ്റക്കാരനാണെന്ന് കണ്ടെത്തി

covington man found guilty molesting fiancs 8 year old daughter

കോവിംഗ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡാനിയൽ ലാസ്കാരി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പീഡനത്തിരയായ പെൺകുട്ടിയുടെ അമ്മയുടെ പ്രതിശ്രുത വരാനാണ് ഡാനിയൽ ലാസ്‌കാരി. 2018 ൽ ആണ് കേസിനാസ്പദമായ സംഭവം. കുട്ടിക്കുണ്ടായ രക്ത സ്രാവം സ്കൂളിലെ അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടതോടെ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്നു. കുട്ടി എട്ട് മാസത്തെ പീഡനം അനുഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

രാത്രിയിൽ അമ്മയുടെ പ്രതിശ്രുതവരൻ തന്റെ കിടപ്പുമുറിയിൽ വന്ന് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ലോഷൻ പുരട്ടിയെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ ‘അമ്മ ആദ്യം വിമുഖത കാണിച്ചെങ്കിലും, തന്റെ കുട്ടിക്ക് നേരെയുണ്ടായ പീഡനത്തെ കുറിച്ച് മൊഴി നൽകി. രക്തം പുരണ്ട പാന്റീസ്, പെപ്പർമിന്റ് ലോഷൻ, എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പ്രോസിക്യൂട്ടർമാർ ഹാജരാക്കി. 2024 ജനുവരി 9-ന് ശിക്ഷ കോടതി ശിക്ഷ വിധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!