Wednesday, December 10, 2025

ഇൻഡിഗോയ്ക്ക് പണി കിട്ടി; വിമാനത്തിന്റെ വാളിന്റെ അറ്റം നിലത്ത് തട്ടിയതുകൊണ്ട് അടക്കേണ്ടി വന്നത് 20 ലക്ഷം രൂപ

indigo pay revised penalty dgca tail strike

ഇൻഡിഗോ കമ്പനിയ്ക്ക് വിമാനത്തിന്റെ വാളിന്റെ അറ്റം നിലത്ത് തട്ടിയതുകൊണ്ട് അടക്കേണ്ടി വന്ന പിഴ 20 ലക്ഷം രൂപയാണ്. നാല് ടെയിൽ സ്‌ട്രൈക്കുകൾ വരുത്തിയത് കൊണ്ട് ഇൻഡിഗോ ഉൾപ്പെടുന്ന ചില വിമാനങ്ങൾക്കായി ഇന്റർഗ്ലോബ് ഏവിയേഷൻ ഡിജിസിഎയ്ക്ക് പിഴ അടയ്‌ക്കേണ്ടി വന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

30 ലക്ഷം രൂപ പിഴ ചുമത്തികൊണ്ട് ഇൻഡിഗോയുടെ എ 321 വിമാനത്തിൽ നാല് ടെയിൽ സ്‌ട്രൈക്ക് നടത്തിയെന്ന് ആരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ജൂലൈയിൽ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കമ്പനി അപ്പീൽ ഫയൽ ചെയ്തതിനെ തുടർന്ന് 2023 ഒക്ടോബർ 13ലെ ഉത്തരവ് പ്രകാരം പിഴ 20 ലക്ഷം രൂപയായി പുതുക്കുകയും കമ്പനി സമർപ്പിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ അപ്പീലിനെ പിന്തുണച്ച് ഡിജിസിഎ പരിഗണിക്കുകയും ചെയ്തിരുന്നു.

ഓർഡർ വന്നതിന് 30 ദിവസത്തിനകം പണം അടച്ചതായും കമ്പനി ഫയലിംഗിൽ പറയുന്നു. ഇന്റർ ഗ്ലോബ് ഏവിയേഷൻ അറിയിച്ചതിനനുസരിച്ച് നവംബർ ഒമ്പതിന് പിഴ അടച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!