Wednesday, October 15, 2025

സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി; പുതുവത്സര സമ്മാനവുമായി യുഎഇ

uae announced holiday on january 1st for private sector

ഈ പുതുവർഷം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കിടിലൻ സമ്മാനമാണ് യുഎഇ നൽകുന്നത്. പുതുവത്സര ദിനത്തിൽ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വാരാന്ത്യ അവധി ദിവസങ്ങൾക്ക് പിന്നാലെയാണ് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് പുതുവത്സരം ആഘോഷിക്കാൻ തിങ്കളാഴ്ചയും അവധി നൽകുന്നത്.

2024 ജനുവരി ഒന്നിന് അവധി ദിനമായിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് രാവിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!