കഴിഞ്ഞ ദിവസം വോണിൽ നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെടിയേറ്റ 34 വയസുള്ള യുവാവിനെ ഗുരുതര പരിക്കുകളോടെ പ്രാദേശിക ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ ഹൈവേ 7-ന് സമീപമുള്ള ക്രെഡിറ്റ്‌സ്റ്റോൺ റോഡിലെ ഇൻഡസ്ട്രിയൽ പ്ലാസയിലാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിൽ ഒരാൾ മരിച്ചിരുന്നു.

പ്രതികളെ കുറിച്ചുള്ള വിവരം ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ അവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്