Tuesday, October 14, 2025

ഷാർജയിലെ ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

sharjah declared new year holidays

ഷാർജയിലെ ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്ന് തിങ്കളാഴ്ച ഷാർജ ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്കും സ്ഥാപനങ്ങൾക്കും ഔദ്യോഗിക പുതുവത്സര അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു.

2024 ജനുവരി രണ്ട് ചൊവ്വാഴ്ച ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ വാരാന്ത്യമാണ് ലഭിക്കുക. പൊതു, സ്വകാര്യ മേഖലകൾക്ക് ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറൽ ഗവൺമെന്റും മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും അറിയിച്ചിരുന്നു.

സർക്കാർ മേഖലക്ക് ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ദുബായ് അതോറിറ്റിയും പ്രഖ്യാപിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!