ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ടില്‍ ആദ്യ വിമാനമിറങ്ങി. വ്യോമസേനയുടെ ബോയിങ് 737-700 വിമാനമാണ് വെള്ളിയാഴ്ച ട്രയല്‍ ലാന്‍ഡിങ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 30ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യും.

ഡിസംബർ 14ന് വിമാനത്താവളത്തിന് വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള ഡിസിജിഎയുടെ ലൈസൻസ് ലഭിച്ചിരുന്നു. എട്ട് എയർബസ് 320 അല്ലെങ്കിൽ ബോയിംഗ് 737 മാക്സ് സീരീസ് സിംഗിൾ-ഇസ്ലെ 200 സീറ്റർ വിമാനങ്ങൾ വരെ കൈകാര്യം ചെയ്യാനുള്ള ലൈസന്‍സാണ് ലഭിച്ചിരിക്കുന്നത്. രാത്രികാല സര്‍വീസിനും ഇവിടം അനുയോജ്യമാണ്. ഒരേ സമയം 500 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് അയോധ്യയിലെ പുതിയ വിമാനത്താവളം.
രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുക. നിലവിലെ റൺവേ 2,200 മീറ്ററിൽ നിന്ന് 3,125 മീറ്ററായി നീട്ടുക. രണ്ടാമത്തെ ടെർമിനൽ കോംപ്ലക്സിന്‍റെ നിർമ്മാണം എന്നിവയാണ് അടുത്ത ഘട്ടത്തില്‍ നടക്കുക.
വിമാനത്താവളത്തിൽ നിന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ജനുവരി 6 ന് ആരംഭിക്കും. 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വിമാനത്താവളത്തിന് ഒരു മണിക്കൂറിൽ രണ്ടോ മൂന്നോ വിമാനങ്ങൾ ഇറങ്ങാൻ കഴിയും.