ബോക്കോസ് : സെൻട്രൽ നൈജീരിയയിൽ ഗ്രാമങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 113 പേർ കൊല്ലപ്പെട്ടു. ശനിയാഴ്‌ച ആരംഭിച്ച ആക്രമണം തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ടുനിന്നു.

ആക്രമണത്തിൽ പരിക്കേറ്റ 300-ലധികം ആളുകളെ ബോക്കോസ്, ജോസ്, ബാർക്കിൻ ലാഡി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു. ബോക്കോസ് മേഖലയിൽ ആരംഭിച്ച ആക്രമണം അയൽരാജ്യമായ ബാർകിൻ ലാഡിയിലേക്ക് പടർന്നു. അവിടെ 30 പേർ മരിച്ചതായി പ്രാദേശിക ചെയർമാൻ ദൻജുമ ഡാകിൽ പറഞ്ഞു.
നിരപരാധികളായ സാധാരണക്കാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ സർക്കാർ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുമെന്ന് ഗവർണറുടെ വക്താവ് ഗ്യാങ് ബെരെ പറഞ്ഞു.
