ക്രിസ്മസ് ദിനത്തിൽ ന്യൂ ബ്രൺസ്‌വിക്കിൽ 500-ലധികം ആളുകൾ ഇരുട്ടിൽ. ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണ് ന്യൂ ബ്രൺസ്‌വിക്കിലെ 500-ലധികം ഉപഭോക്താക്കൾ വൈദ്യുതി തടസം നേരിട്ടു.
![](http://mcnews.ca/wp-content/uploads/2023/12/Shining-Stars.jpg)
കനത്ത കാറ്റിനെ തുടർന്ന് ചില വീടുകളിൽ ഒരാഴ്ചയോളം വൈദ്യുതി മുടങ്ങി. നോവസ്‌കോഷയ്ക്ക് സമീപമുള്ള തെക്കുപടിഞ്ഞാറൻ പ്രദേശമായ ഷാർലറ്റിൽ ആണ് വൈദ്യുത തകരാറുകൾ പ്രധാനമായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശക്തമായ കാറ്റിൽ ഈ പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 125,000-ലധികം ഉപഭോക്താക്കൾ ഒരിക്കലെങ്കിലും വൈദ്യുതി തടസം നേരിട്ടതായി അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു.