മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച എസ്എഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153,426 എന്നീ വകുപ്പുകൾ പ്രകാരമാണ് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അദീൻ നാസറിനെതിരെ കേസെടുത്തത്.

അദീൻ നാസർ ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹിയുമാണ്. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ’ എന്ന പരിഹാസം കൂടി നാസർ നടത്തിയിരുന്നു. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് നാസർ. നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയാണ്. സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.