ഷാർജ: എമിറേറ്റിലെ പ്രധാന റോഡിൽ അപകടമുണ്ടായതിനെ തുടർന്ന് ഗതാഗത മുന്നറിയിപ്പ് നൽകി പൊലീസ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അജ്മാനിൽ നിന്ന് ബ്രിഡ്ജ് നമ്പർ മൂന്നിലേക്ക് പോകുന്ന ഭാഗത്തായിരുന്നു അപകടം ഉണ്ടായത്. യാത്രക്കർക്ക് ബദൽ റൂട്ടുകൾ പൊലീസ് നിർദേശിച്ചിട്ടുണ്ട്. എക്‌സിലൂടെയാണ് പൊലീസ് വിവരം അറിയിച്ചത്.

അതേസമയം ദുബായിലെ പ്രധാന റോഡിലും അപകടമുണ്ടായതായി പൊലീസ് അറിയിച്ചു. എക്സ്പോ പാലത്തിന് ശേഷം അബുദാബിയിലേക്കുള്ള എമിറേറ്റ്സ് റോഡിലാണ് അപകടം ഉണ്ടായത്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു.