Tuesday, October 14, 2025

സിപിഐയുടെ സ്ഥിരം സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ഇന്ന് തെരഞ്ഞെടുക്കും

binoy viswam will be elected as the permanent state secretary of cpi today

തിരുവനന്തപുരം: സിപിഐയുടെ സ്ഥിരം സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ഇന്ന് തെരഞ്ഞെടുക്കും. ഇന്ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിക്കും. ഇന്നലെ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവിൽ മറ്റു പേരുകളൊന്നും നിർദേശിക്കപ്പെട്ടില്ല. കെഇ ഇസ്മായിൽ അടക്കം ചില മുതിർന്ന നേതാക്കൾ എതിർപ്പുമായി രംഗത്തുള്ളതിനാൽ ഇന്നത്തെ യോഗം നിർണായകമാണ്.

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ നടപടി നേരിട്ട പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി എപി ജയനെ ഇന്നത്തെ യോഗത്തിലേക്ക് വിളിച്ചുവരുത്തും. നടപടി സ്വീകരിച്ചപ്പോൾ ജയന്റെ ഭാഗം കേട്ടിരുന്നില്ല എന്ന് വിമർശനമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിളിച്ചുവരുത്തുന്നത്. മുല്ലക്കര രത്നാകരൻ പിന്മാറിയതിന് പിന്നാലെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതല എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരന് നൽകിയിട്ടുണ്ട്.

കാനം രാജേന്ദ്രന്റെ വിയോ​ഗത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തെ സിപിഐയുടെ താത്ക്കാലിക സെക്രട്ടറിയാക്കിയത്. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും, ഇത്ര തിരക്ക് കൂട്ടി പാർട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും മുതിർന്ന നേതാവായ കെ ഇ ഇസ്മയിൽ മുന്നോട്ട് വെച്ചിരുന്നു. ഇതേ അഭിപ്രായമുള്ള മറ്റ് നേതാക്കളും പാർട്ടിയിലുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!